വകുപ്പുമേധാവികളുടെ നിലപാടിനെ പരിഹസിച്ച്‌ ‘സെലോ ടേപ്പ്‌ കീശയില്‍ നിന്നെടുത്തു കാട്ടി’ ജേക്കബ്‌ തോമസ്‌; സെന്‍കുമാര്‍ തന്നെപ്പോലെതന്നെ ഐ.പി.എസ്‌ ഉദ്യേഗസ്‌ഥനാണെന്നാണ് കരുതുന്നത്

single-img
31 October 2015

jacob thomasകോഴിക്കോട്‌: മാധ്യമങ്ങളോടു സംസാരിക്കരുതെന്ന വകുപ്പുമേധാവികളുടെ നിലപാടിനെ പരിഹസിച്ച്‌  ജേക്കബ്‌ തോമസ്‌. , തന്നെപ്പോലെതന്നെ ഐ.പി.എസ്‌ ഉദ്യേഗസ്‌ഥനാണു സെന്‍കുമാറെന്ന് കരുതുന്നതെന്ന് ജേക്കബ്‌ തോമസ്‌ മാധ്യമങ്ങളോടു പറഞ്ഞുയുന്നതിനിടെ അദ്ദേഹം മുഖത്തൊട്ടിക്കാന്‍ കറുത്ത സെലോ ടേപ്പ് എടുത്തു കാണിക്കുകയായിരുന്നു.

മാധ്യമങ്ങളോടു സംസാരിക്കരുതെന്നു ഡി.ജി.പി: ടി.പി. സെന്‍കുമാറും ജേക്കബ്‌ തോമസിനു ചെവികൊടുക്കരുതെന്നു മന്ത്രി രമേശ്‌ ചെന്നിത്തലയും പറഞ്ഞതിനെക്കുറിച്ചു ചോദിച്ചപ്പോഴാണ്‌ അദ്ദേഹത്തിന്റെ പ്രവര്‍ത്തി. കുന്ദമംഗലം ഐ.ഐ.എമ്മിലാണു സംഭവം. മാധ്യമങ്ങളെ കണ്ടാല്‍ മസിലു പിടിക്കുകയാണോ ചെയേ്ണ്ടതെന്ന്‌ അദ്ദേഹം ചോദിച്ചു. നിങ്ങളെ കാണുമ്പോള്‍ ഇതു മുഖത്തൊട്ടിക്കണമെന്നു കരുതിയതാണ്‌.

മാധ്യമങ്ങള്‍ നിലനില്‍ക്കുന്ന സമൂഹത്തില്‍ത്തന്നെയാണു താനും ജീവിക്കുന്നതെന്നതിനാല്‍ അതു ചെയ്‌തില്ല- ജേക്കബ്‌ തോമസ്‌ പറഞ്ഞു. ബാര്‍ കോഴക്കേസിന്റെ അന്വേഷണവുമായി താങ്കള്‍ക്കു ബന്ധമില്ലെന്ന്‌ ആഭ്യന്തരമന്ത്രി പറഞ്ഞല്ലോ എന്ന ചോദ്യത്തിന്‌, ആ കാലഘട്ടത്തില്‍ താന്‍ വിജിലന്‍സിലില്ലെന്ന്‌ ആരും പറഞ്ഞിട്ടില്ലല്ലോ എന്നായിരുന്നു മറുപടി.

വിജിലന്‍സ്‌ ഡയറക്‌ടര്‍ വിന്‍സന്‍ എം. പോള്‍ ഈ രീതിയില്‍ സ്‌ഥാനമൊഴിഞ്ഞതില്‍ ദുഃഖമുണ്ട്‌. തന്റെ ഉറ്റസുഹൃത്താണു വിന്‍സന്‍ പോളെന്നും ജേക്കബ്‌ തോമസ്‌ പറഞ്ഞു.   കഴിഞ്ഞ ദിവസം ബാര്‍ കോഴക്കേസില്‍ കോടതി വിധിയെ തുടര്‍ന്ന് അഭിപ്രായപ്രകടനം നടത്തിയ ജേക്കബ്‌ തോമസിനെ വിമര്‍ശിച്ച് ഡിജിപി ടി.പി സെന്‍കുമാര്‍ രംഗത്തു വന്നിരുന്നു.