കണ്ണൂരില്‍ കൊട്ടിക്കലാശംരണ്ട് മണിക്കൂര്‍ മുമ്പ് അവസാനിപ്പിക്കണം;കളക്ടറുടെ നിര്‍ദേശം രാഷ്ട്രീയ പാര്‍ട്ടികള്‍ തള്ളി

single-img
31 October 2015

kottiകണ്ണൂര്‍: കണ്ണൂരിലെ തെരെഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിന്  രണ്ട് മണിക്കൂര്‍ മുമ്പ് അവസാനിപ്പിക്കണമെന്ന കളക്ടറുടെ നിര്‍ദേശം രാഷ്ട്രീയ പാര്‍ട്ടികള്‍ തള്ളിക്കളഞ്ഞു.  നേരത്തെ പ്രചാരണം അവസാനിക്കാന്‍ കഴിയില്ലെന്നും 5 മണി വരെ കൊട്ടിക്കലാശം നടത്തുമെന്നും കോണ്‍ഗ്രസ്സും സിപിഐഎമ്മും വ്യക്തമാക്കി.

കൊട്ടിക്കലാശത്തില്‍ സംഘര്‍ഷ സാധ്യത ഒഴിവാക്കുന്നതിന്റെ ഭാഗമായി വൈകിട്ട് മൂന്ന് മണിയോടെ പരസ്യ പ്രചാരണം അവസാനിപ്പിക്കണം എന്നായിരുന്നു ജില്ലാ കലക്ടര്‍ മുന്നോട്ട് വെച്ച നിര്‍ദേശം. ഇതനുസരിച്ച് ജില്ലാ ഭരണകൂടത്തോട് സഹകരിക്കണമെന്നാവശ്യപ്പെട്ട് കളക്ടര്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കത്തയച്ചിരുന്നു.

എന്നാല്‍ തെരെഞ്ഞടുപ്പ് ചട്ടങ്ങള്‍ മറികടന്നുള്ള പരിഷ്‌കാരങ്ങളോട് സഹകരിക്കാന്‍ കഴിയില്ലെന്നും ഭരണകക്ഷിയുടെ താത്പര്യങ്ങള്‍ക്ക് അനുസരിച്ചുള്ള ഇത്തരം നിര്‍ദേശങ്ങള്‍ മറികടന്ന് കൊട്ടിക്കലാശം നടത്തുമെന്നും പി. ജയരാജന്‍ പറഞ്ഞു.

കളക്ടറുടെ നിര്‍ദ്ദേശത്തെ സ്വാഗതം ചെയ്യുന്നു, യോജിച്ചുള്ള തീരുമാനത്തിലൂടെ അല്ലാതെ പ്രവര്‍ത്തകരുടെ ആവേശം കെടുത്തുന്ന കൊട്ടിക്കലാശത്തില്‍ നിന്ന് പിന്മാറാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ്സ്  വ്യക്തമാക്കി. പ്രധാന രാഷ്ട്രീയ കക്ഷികള്‍ എതിര്‍പ്പ് അറിയിച്ചതോടെ കണ്ണൂരിലും 5 മണിക്ക് കൊട്ടിക്കലാശം നടക്കും.