കേരളത്തിന് പിന്നാലെ ബംഗാളിലും ബീഫ് പാര്‍ട്ടി; കലാസാഹിത്യ സംഘടനയായ ‘ഭാഷാചേതനാ സമിതി’യാണ് മേള സംഘടിപ്പിച്ചത്

single-img
31 October 2015

beefകൊല്‍ക്കത്ത: കേരളത്തിന് പിന്നാലെ കൊല്‍ക്കത്തയിലും ബീഫ് പാര്‍ട്ടി. രാജ്യത്ത് വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയ്‌ക്കെതിരെ പ്രതിഷേധിച്ച് കലാസാഹിത്യ സംഘടനയായ ‘ഭാഷാചേതനാ സമിതി’യാണ് മേള സംഘടിപ്പിച്ചത്. ഗോമാംസത്തിന്റെ പേരില്‍ ദാദ്രിയിലുണ്ടായ കൊലപാതകം, കന്നഡ സാഹിത്യകാരന്‍ കല്‍ബുര്‍ഗിയുടെ വധം, ദില്ലിയിലെ കേരളാഹൗസില്‍ നടന്ന ബീഫ് പരിശോധന എന്നീ വിഷയങ്ങളെ ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധപ്രകടനം അരങ്ങേറിയത്.

പ്രവര്‍ത്തകര്‍ പരസ്പരം മാട്ടിറച്ചി നല്‍കിയാണ് സമരം നടത്തിയത്. സസ്യാഹാരികള്‍ക്കായി പഴവും പച്ചക്കറിയും ഇതോടൊപ്പം വേദിയില്‍ ഒരുക്കിയിരുന്നു. ‘നിങ്ങളുടെ രുചിക്കനുസരിച്ചു ഭക്ഷിക്കൂ’ എന്നതായിരുന്നു സമരത്തിന്റെ മുദ്രാവാക്യം.

ബീഫ് നിരോധനത്തിന്റെ പേരില്‍ രാജ്യത്തു നടക്കുന്ന ഗൂഢാലോചനയ്‌ക്കെതിരെയാണ് തങ്ങളുടെ പ്രതിഷേധമെന്ന് സംഘാടകര്‍ പറഞ്ഞു. എന്നാല്‍ മതവികാരങ്ങളെ വൃണപ്പെടുത്താന്‍ വേണ്ടിയാണ് ഈ ബീഫ് മേളയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ സിന്‍ഹ പ്രതികരിച്ചു.