ശിവസേനയുടെ കരിഓയില്‍ പ്രയോഗം തുടരുന്നു; ഇപ്രാവശ്യം വിവരാവകാശ പ്രവര്‍ത്തകനു നേരെയാണ് ശിവസേനയുടെ തല്ലും കരിഓയില്‍ പ്രയോഗവും

single-img
31 October 2015

sivasenaമുംബൈ: ശിവസേനയുടെ കരിഓയില്‍ പ്രയോഗം അവസാനിക്കുന്നില്ല. ഇപ്രാവശ്യം വിവരാവകാശ പ്രവര്‍ത്തകന് നേരെയാണ് ശിവസേനക്കാരുടെ തല്ലും കരിഓയില്‍ പ്രയോഗവും. ലാത്തൂരില്‍ അനധികൃത കെട്ടിട നിര്‍മാണം പുറത്തുകൊണ്ടുവന്ന വിവരാവകാശ പ്രവര്‍ത്തകനായ മല്ലികാര്‍ജുന്‍ ഭായ്കട്ടിയാണ് ശിവസേനക്കാരുടെ അക്രമണത്തിന് ഇരയായത്.   ലാത്തൂര്‍നാന്ദഡ് റോഡിലെ നാല് നിലയുള്ള ഹോസ്റ്റല്‍ കെട്ടിടം അനധികൃതമായി നിര്‍മ്മിച്ചതാണെന്ന് വിവരാവകാശ നിയമത്തിലൂടെ മല്ലികാര്‍ജുന്‍ കണ്ടെത്തിയിരുന്നു.

വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തിലൂടെ ഇക്കാര്യം വെളിപ്പെടുത്തുകയും ചെയ്തു. ഇതേതുടര്‍ന്നാണ് ആക്രമണം. വെള്ളിയാഴ്ച മല്ലികാര്‍ജുനെ ശിവസേനക്കകാര്‍ കോളജ് കാമ്പസില്‍ കൊണ്ടു വന്ന് 4,000 ഓളം വിദ്യാര്‍ഥികളുടെ മുന്നില്‍വെച്ച് ഇരുമ്പുവടികൊണ്ട് മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ മല്ലികാര്‍ജുന്‍ ലാത്തൂര്‍ ഹോസ്പിറ്റലില്‍ ചികിത്സയിലാണ്.

അതേ സമയം അക്രമണത്തെ ന്യായികരിച്ച് ശിവസേന രംഗത്തെത്തി. വിവരാവകാശത്തിന്റെ മറവില്‍ ബ്‌ളാക്ക്‌മെയില്‍ ചെയ്ത് പണമുണ്ടാക്കുകകയാണ് മല്ലികാര്‍ജുന്‍ ഭായ്കട്ടിയെന്ന് ശിവസേനാ പ്രാദേശിക നേതാവ്  ആരോപിച്ചു

നേരത്തെ പാകിസ്ഥാനിലെ മുന്‍ വിദേശകാര്യ മന്ത്രി ഖുര്‍ഷിദ് മെഹമ്മദ് കസൂരിയുടെ പുസ്തക പ്രകാശന ചടങ്ങ് സംഘടിപ്പിച്ച ബിജെപി നേതാവ് സുധീന്ദ്ര കുല്‍കര്‍ണിക്കെതിരെ ശിവസേന കരിഓയില്‍ പ്രയോഗം നടത്തിയിരുന്നു.