ശാശ്വതീകാനന്ദയുടെ മരണത്തില്‍ ആഭ്യന്തര വകുപ്പ് തുടരന്വേഷണം പ്രഖ്യാപിച്ചു

single-img
31 October 2015

SWAMY_shashതിരുവനന്തപുരം:  പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ശാശ്വതീകാനന്ദയുടെ മരണത്തില്‍ ആഭ്യന്തര വകുപ്പ് തുടരന്വേഷണം പ്രഖ്യാപിച്ചു.  ക്രൈം ബ്രാഞ്ച് എസ്പി കെ മധുവിനാണ് അന്വേഷണ ചുമതല. പുനരന്വേഷണം  ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് പ്രാഖ്യാപിച്ചത്.
സി.ആര്‍.പി.സി 173/3 പ്രകാരം തുടരന്വേഷണം നടത്താന്‍സര്‍ക്കാര്‍ തീരുമാനിച്ചതെന്നും രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രണ്ട് വര്‍ഷം മുമ്പ് കേസ് അവസാനിപ്പിക്കുന്നതായി ക്രൈംബ്രാഞ്ച് കോടതിയില്‍ പറഞ്ഞിരുന്നു. തുടരന്വേഷണം നടക്കട്ടെ. ആരെയും മുന്‍കൂട്ടി കുറ്റക്കാരാക്കുന്നില്ല.

തുടരന്വേഷണം വേണമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരനും പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദനും എ.കെ. ആന്റണിയും അടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു. പൊതു സമൂഹവും മാധ്യമങ്ങളും പുനരന്വേഷണം വേണമെന്ന തരത്തില്‍ ചര്‍ച്ച ചെയ്തു. വെളിപ്പെടുത്തലുകള്‍ പരിശോധിച്ച ക്രൈംബ്രാഞ്ചും പുരന്വേഷണ സാധ്യത അംഗീകരിച്ചെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.