മോദി മറന്ന ഇന്ത്യയുടെ ചരിത്രം ഓർമ്മിപ്പിച്ച് ആഫ്രിക്കൻ നേതാക്കൾ;ഇന്ത്യ-ആഫ്രിക്കാ ഫോറം ഉച്ചകോടിയിൽ ഗാന്ധിയേയും നെഹ്രുവിനെയും ഇന്ദിരയേയും പുകഴ്ത്തി ആഫ്രിക്കൻ രാഷ്ട്രത്തലവന്മാർ

single-img
30 October 2015

Indo-Africa_Summit_8_EPSഇന്ത്യ-ആഫ്രിക്കാ ഫോറം ഉച്ചകോടിയിൽ ഇന്ത്യൻ ദേശിയ നേതാക്കളായ ഗാന്ധിയേയും നെഹ്രുവിനെയും ഇന്ദിരയേയും പുകഴ്ത്തി ആഫ്രിക്കൻ രാഷ്ട്രത്തലവന്മാർ.മോദിയുടെ നേതൃത്തിൽ ഇന്ത്യയുടെ നേതാക്കളെ വിസ്മൃതിയിലാക്കാൻ ശ്രമങ്ങൾ നടക്കുന്നതിനിടെയാണു ആഫ്രിക്കൻ നേതാക്കൾ ഗാന്ധിയേയും നെഹ്രുവിനെയും ഇന്ദിരയേയും പുകഴ്ത്തി രംഗത്ത് എത്തിയത്.പ്രധാനമന്ത്രിയുടെ സാനിധ്യത്തിൽ തന്നെയാണു ആഫ്രിക്കൻ നേതാക്കൾ ഇന്ത്യയുടെ ദേശിയ നേതാക്കളെ സ്മരിച്ചത്.

ദക്ഷിണ ആഫ്രിക്കൻ പ്രസിഡന്റ് ജേക്കബ് സുമ,സിംബാവെ പ്രസിഡന്റ് റോബർട്ട് മുഗാബെ,ഈജിപ്ത് പ്രസിഡന്റ് അബ്ദൽ ഫത്ത അൽ സിസി,മൊറോക്കോയിലെ രാജാവ് മുഹമ്മദ് ആറാമൻ തുടങ്ങിയവരാണു നെഹ്രുവിന്റെയും ഇന്ദിരാ ഗാന്ധിയുടെയും സംഭാവനകളെ വാഴ്ത്തിയത്.

ആഫ്രിക്കൻ യൂണിയൻ ചെയർപേഴ്സൺ റോബർട്ട് മുഗാബെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് മഹത്തായ പ്രസ്ഥാനമാണെന്ന് പ്രഖ്യാപിച്ചാണു ഇന്ത്യ-ആഫ്രിക്കാ ഫോറം ഉച്ചകോടിയിലെ പ്ലീനറി സമ്മേളനത്തിലെ തന്റെ പ്രസംഗം ആരംഭിച്ചത്.
49589639 (1)
അതിനിടെ ദക്ഷിണ ആഫ്രിക്കൻ പ്രസിഡന്റ് ജേക്കബ് സുമ പ്രോട്ടോക്കോൾ ലംഘിച്ച് കോൺഗ്രസ് ആസ്ഥാനത്തെത്തി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ്ങിനെയും സന്ദർശിച്ച്.കൂടിക്കാഴ്ച 90 മിനിട്ടോളം നീണ്ട് നിന്നു.