ഇന്ത്യക്കാരിയായ വീട്ടുജോലിക്കാരിയെ ഇരുമ്പ് വടിക്ക് മര്‍ദ്ദിച്ച സ്വദേശി യുവതിയെ ദുബായ് കോടതി രണ്ടുവര്‍ഷം തടവിന് ശിക്ഷിച്ചു

single-img
30 October 2015

936872169

ഇന്ത്യക്കാരിയായ വീട്ടുജോലിക്കാരിയെ ിരുമ്പ് വടിക്ക് മര്‍ദ്ദിച്ച സ്വദേശി യുവതിയെ കോടതി രണ്ടുവര്‍ഷം തടവിന് ശിക്ഷിച്ചു. 34കാരിയായ വീട്ടമ്മയാണ് ദുബൈ പ്രഥമ കോടതിയുടെ ശിക്ഷയ്ക്കിരയായത്.

കഴിഞ്ഞ വര്‍ഷം ജൂലൈ 24നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ജോലിക്കാരിയെ 6 മാസത്തോളം വീട്ടമ്മ ക്രൂര മര്‍ദ്ദനത്തിനിരയാക്കിയതായി തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടു. അതിനനുസരിച്ചുള്ള പരിക്കുകള്‍ ജോലിക്കാരിയുടെ ശരീരത്തിലുണ്ടായിരുന്നു.

എട്ട് മാസത്തോളം തനിക്ക് ശമ്പളം ലഭിച്ചിട്ടില്ലെന്ന് ജോലിക്കാരി കോടതിയില്‍ അറിയിച്ചു. ബാല്‍ക്കണിയിലാണ് ജോലിക്കാരി കിടന്നിരുന്നതെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. പ്രതി കോടതിയില്‍ ജോലിക്കാരിയെ മര്‍ദ്ദിച്ചതായി കുറ്റസമ്മതം നടത്തിയിരുന്നു.