ഞാന്‍ ഇതുവരെ ബീഫ് കഴിച്ചിട്ടില്ല. പക്ഷേ ഇനി ഞാന്‍ ബീഫ് കഴിച്ചു തുടങ്ങും. അത് ചോദ്യംചെയ്യാന്‍ നിങ്ങള്‍ ആരാണെന്ന് കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

single-img
30 October 2015

siddaramaiah_story_6+47_090215121357ബീഫ് വിവാദത്തില്‍ പ്രതികരണവുമായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.ഞാന്‍ ഇതുവരെ ബീഫ് കഴിച്ചിട്ടില്ല. പക്ഷേ ഇനി ഞാന്‍ ബീഫ് കഴിച്ചു തുടങ്ങും. അത് ചോദ്യംചെയ്യാന്‍ നിങ്ങള്‍ ആരാണെന്ന് കർണ്ണാടക മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ ചോദിച്ചു.കർണ്ണാടകയിൽ ബിജെപി സർക്കാർ കൊണ്ട് വന്ന ബീഫ് നിരോധനം സിദ്ധരാമയ്യ അധികാരത്തിൽ എത്തിയതിനെ തുടർന്ന് പിൻവലിച്ചിരുന്നു

യൂത്ത് കോൺഗ്രസ് യോഗത്തിനിടെ സിദ്ധരാമയ്യ നിലപാട് വ്യക്തമാക്കിയത്.രാജ്യത്ത് തുടരുന്ന വിവിധ ആക്രമണങ്ങളും കൊലപാതകങ്ങളും ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും മനസിലിരുപ്പ് വെളിവാക്കിയെന്നും സാമൂഹികൈക്യം നിലനിർത്താൻ യൂത്ത് കോൺഗ്രസ് പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. സാഹിത്യകാരന്മാർ,​ചരിത്രകാരന്മാർ,​ കലാകാരന്മാർ,​ശാസ്ത്രജ്ഞർ എന്നിവർ പുരസ്കാരം തിരികെ നൽകി പ്രതിഷേധിയ്ക്കുന്നതിനിടെയാണ് ഒരു മുഖ്യമന്ത്രി പരസ്യപ്രതികരണവുമായി രംഗത്തെത്തുന്നതെന്നതാണ് ശ്രദ്ധേയമാണു.ബിഫ് നിരോധം പോലുള്ള കാര്യങ്ങള്‍ രാജ്യത്തെ അരക്ഷിതത്വത്തിലേക്ക് തള്ളിവിടുകയാണ്. കേന്ദ്രസര്‍ക്കാര്‍ രാജ്യത്തിന്റെ വികസനത്തിനാണ് ഊന്നല്‍ നല്‍കേണ്ടതെന്നും സിദ്ധരാമയ്യ പറഞ്ഞു.