പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇന്ത്യയില്‍ എത്തിക്കാന്‍ ബജ്‌റംഗി ഭായിജാന്‍ രണ്ടാം ഭാഗം ഇറക്കേണ്ടി വരുമെന്ന് രാജ് താക്കറെ

single-img
30 October 2015

04Raj-Thackeray

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇന്ത്യയില്‍ എത്തിക്കാന്‍ ബജ്‌റംഗി ഭായിജാന്‍ സിനിമയുടെ രണ്ടാം ഭാഗം വരണമെന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന തലവന്‍ രാജ് താക്കറെ. അതിര്‍ത്തി കടന്ന് ഇന്ത്യയില്‍ എത്തുന്ന പാക്കിസ്ഥാനി പെണ്‍കുട്ടിയെ നായകന്‍ സല്‍മാന്‍ ഖാന്‍ സ്വന്തം രാജ്യത്ത് എത്തിക്കുന്നതാണ് ബജ്‌റംഗി ഭായിജാന്‍ എന്ന ചിത്രം പറയുന്നത്.

രാജ്യത്തിനു പുറത്തു ഏറ്റവും അധിക കാലം നിന്ന പ്രധാനമന്ത്രി എന്ന റെക്കോര്‍ഡും മോദിക്ക് തന്നെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അനിഷ്ടമുള്ളതെല്ലാം നിരോധിക്കുന്നത് താത്പര്യപ്പെടുന്ന സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നതെന്നും ഒരു ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ താക്കറെ പറഞ്ഞു.

മഹാരാഷ്ട്രയില്‍ ശിവസേനയ്ക്ക് പിന്നാലെ എംഎന്‍എസും വിമര്‍ശനവുമായി രംഗത്തെത്തിയത് ബിജെപിയെ വെട്ടിലാക്കിയിരിക്കുയാണ്.