വന്‍ പ്രതിഷേധങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിനെ തുടര്‍ന്നു മാണിയുടെ യോഗങ്ങള്‍ റദ്ദാക്കി
30 October 2015
ധനമന്ത്രി കെ.എം. മാണി ഇടുക്കില് നടത്തുവാനിരുന്ന തെരഞ്ഞെടുപ്പു പ്രചാരണ യോഗങ്ങള്‍ റദ്ദാക്കി. കാഞ്ഞാര്‍, കട്ടപ്പന തുടങ്ങി ഇടുക്കിയിലെ നാലു സ്ഥലങ്ങളില്‍ നിശ്ചയിച്ചിരുന്ന പരിപാടിയാണു റദ്ദാക്കിയത്.
മാണി പങ്കെടുക്കുന്ന പരിപാടികളിലേക്ക് പ്രതിഷേധ പ്രകടങ്ങള്‍ ഉണ്്ടാകുവാന് സാധ്യതയുണ്്ടെന്ന സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് യോഗങ്ങള്‍ റദ്ദാക്കുവാന്‍ തീരുമാനിച്ചത്.