ബാർ കോഴ;കോടതി വിധി അംഗീകരിക്കുന്നു,രാജിക്കാര്യത്തില്‍ പെട്ടെന്ന് തീരുമാനം എടുക്കാനാകില്ല;മുഖ്യമന്ത്രി

single-img
30 October 2015

Bar kozhaബാര്‍കോഴ കേസില്‍ കോടതി വിധി അംഗീകരിക്കുന്നുവെന്നും മുഖ്യമന്ത്രി. മാണിയുടെ രാജിക്കാര്യത്തില്‍ പെട്ടെന്ന് തീരുമാനം എടുക്കാനാകില്ലെന്നും ഈ വിധി നിയമത്തിന്റെ അവസാന വാക്ക് അല്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

ആരും നിയമത്തിന് അതീതരല്ല. ഉദ്യോഗസ്ഥരെ നിലയ്ക്കു നിർത്താൻ തനിയ്ക്കറിയാം. പരിധിയ്ക്ക് പുറത്തുപോകാൻ അനുവദിയ്ക്കില്ല. ഈ വിധി നിയമത്തിന്റെ അവസാനവാക്കല്ല. ജുഡീഷ്യറിയിലും ജനകീയ കോടതിയിലും വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബാര്‍കോഴക്കേസ് ഇപ്പോള്‍ ജനകീയ കോടതിക്ക് മുന്നിലാണെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ഇനി തീരുമാനിക്കേണ്ടത് ജനങ്ങളാണ്. വിശദീകരണം ആവശ്യമായി വന്നാല്‍ ഉചിതമായ സമയത്ത് ജനങ്ങളോട് കാര്യങ്ങള്‍ വിശദീകരിക്കുമെന്നും വി എം സുധീരന്‍ പറഞ്ഞു.
കോടതി വിധി ശരിവയ്ക്കുന്നുവെന്ന് എ കെ ആന്റണിയും പറഞ്ഞു.ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം നടക്കട്ടെയെന്നും തുടരന്വേഷണം പൂര്‍ത്തിയായ ശേഷം അഭിപ്രായം പറയാമെന്നും ആന്റണി പറഞ്ഞു.