സോഫ്റ്റ് വെയര്‍ എഞ്ചിനീയറെ ബലാത്സംഗം ചെയ്ത ശേഷം തീ കത്തിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ

single-img
30 October 2015

Hanging-exectuion-deathpenalty-capitalpunishment-Pakistan_3-17-2015_178394_lമുംബൈ: സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ എസ്തര്‍ അനൂഹ്യയെ ബലാത്സംഗം ചെയ്ത ശേഷം തീ കത്തിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ. ചന്ദ്രഭാന്‍ സനപ് എന്നയാള്‍ക്കാണ് കോടതി  ശിക്ഷ വിധിച്ചത്. അപൂര്‍വങ്ങളില്‍ അപൂര്‍വ്വമായ കേസാണിതെന്നും കുറ്റവാളിയെ മരണം വരെ തൂക്കിലേറ്റാന്‍ വിധിക്കുന്നതായും മുംബൈയിലെ കോടതി വിധിച്ചു.

ജനുവരി 5ന് കുര്‍ല റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും കാണാതായ പെണ്‍കുട്ടിയെ പതിനൊന്നു ദിവസത്തിനുശേഷം മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. അന്ധേരിയിലേക്ക് പോകാന്‍ വേണ്ടി രാത്രി വൈകി റെയില്‍വേ സ്‌റ്റേഷനിലെത്തിയ അനൂഹ്യയെ  തലയില്‍ പ്രതി കല്ലു കൊണ്ട് ആക്രമിക്കുകയായിരുന്നു. പിന്നീട് പെണ്‍കുട്ടിയെ തീക്കൊളുത്തിയ പ്രതി ബാഗുമായി രക്ഷപ്പെട്ടു.

ജനുവരി 16നാണ് പെണ്‍കുട്ടിയുടെ കത്തിക്കരിഞ്ഞ മൃതദേഹം മുംബൈ ഹൈവേയ്ക്ക് അരികില്‍ നിന്നും പോലീസ് കണ്ടെടുത്തത്.
കുര്‍ല റെയില്‍വേ ടെര്‍മിനലില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളില്‍ പ്രതിയുടെ ചിത്രം പതിഞ്ഞിരുന്നു. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായിരുന്നു കൊല്ലപ്പെട്ട അനൂഹ്യ.