നെസ്‌ലെയുടെ ലാഭം 60 ശതമാനം കുറഞ്ഞു

single-img
30 October 2015

maggie മുംബൈ: മാഗി ന്യൂഡില്‍സ് രാജ്യത്താകമാനം നിരോധിച്ചതിനെതുടര്‍ന്ന് നെസ്‌ലെയുടെ ലാഭം  കുത്തനെ കുറഞ്ഞു. സെപ്തംബര്‍ 30വരെയുള്ള സമയത്ത് 124 കോടിയാണ് കമ്പനിയുടെ ലാഭം. എന്നാല്‍ ഒരുകൊല്ലം മുമ്പ് 311 കോടിയായിരുന്ന സ്ഥാനത്താണിതെന്ന് നെസ്‌ലെ ഇന്ത്യ വ്യക്തമാക്കി.  അതായത് ഏകദേശം 60 ശതമാനത്തിന്റെ കുറവാണ് സംഭവിച്ചിരിക്കുന്നത്.

കൂടാതെ കമ്പനി ഉത്പന്നങ്ങളുടെ വില്‍പന 32 ശതമാനമായ 1736 കോടിയിലേയ്ക്ക് താഴ്ന്നിട്ടുമുണ്ട്.  അനുവദനീയമായതിലും കൂടുതല്‍ ഈയം അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെതുടര്‍ന്നാണ് ജൂണില്‍ മാഗി ന്യൂഡില്‍സ് നിരോധിച്ചത്. തുടര്‍ന്ന് വിപണിയില്‍ നിന്ന് ഉല്‍പ്പന്നം പിന്‍വലിച്ചതിനാലാണ് ഇത്രയധികം നഷ്ടമുണ്ടായത്. മാഗി വീണ്ടും നവംബറില്‍ വീണ്ടും വിപണിയിലെത്തുമെന്നും ദിവസങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ചശേഷമാണ് കമ്പനി ലാഭ നഷ്ടക്കണക്ക് പുറത്തുവിടുന്നത്.