ഹര്‍ഭജന്‍ സിംഗിന്റെ വിവാഹ ചടങ്ങിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം; നാലു പേര്‍ പിടിയില്‍

single-img
30 October 2015

Jalandhar: Indian cricketer Harbhajan Singh and his wife Geeta Basra during their marriage ceremony in Jalandhar, on Oct 29, 2015. (Photo: IANS)
ജലന്ധര്‍: ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗിന്റെ വിവാഹ ചടങ്ങിനിടെ മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍ നാലു ബൗണ്‍സര്‍മാര്‍ അറസ്റ്റില്‍. വ്യാഴാഴ്ച്ച രാത്രിയായിരുന്നു സംഭവം. ഗുര്‍പീത്, നവ്‌ജോത്, കുല്‍ദീപ്, ബബ്ബല്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകനോട് ക്ഷമ ചോദിച്ചു ഹര്‍ഭജന്‍ സിങ് രംഗത്തെത്തി.

ചടങ്ങുകളുടെ വീഡിയോ എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ബൗണ്‍സേഴ്‌സ് ക്യാമറാമാനെ മര്‍ദിച്ചത്. ഇവര്‍ മാധ്യമപ്രവര്‍ത്തകരുടെ ക്യാമറ തട്ടിയെടുത്തെന്നും പരാതിയുണ്ട്. തുടര്‍ന്നുണ്ടായ വാക്കേറ്റത്തിനിടെ സംഘം പ്ലാസ്റ്റിക് കുപ്പി കൊണ്ട് മാധ്യമപ്രവര്‍ത്തകനെ മര്‍ദിക്കുകയായിരുന്നു. ഇതെത്തുടര്‍ന്ന് ഹര്‍ഭജന്റെ വീടിനു മുന്നില്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയിരുന്നു. ഹര്‍ഭജന്‍ ക്ഷമ ചോദിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ പിരിഞ്ഞു പോയത്.