മാസികയില്‍ ബീഫിന്റെ ഗുണങ്ങള്‍ വിശദീകരിച്ചെന്ന് ചൂണ്ടിക്കാണിച്ച് എഡിറ്ററെ പുറത്താക്കി

single-img
30 October 2015

beef-bookഛണ്ഡീഗഡ്: ഹരിയാന വിദ്യാഭ്യാസ വകുപ്പിന്റെ മാസികയില്‍ ബീഫിന്റെ ഗുണങ്ങള്‍ വിശദീകരിച്ചെന്ന് ചൂണ്ടിക്കാണിച്ച് എഡിറ്ററെ പുറത്താക്കി. എഡിറ്റര്‍ ദേവയാനി സിങിനെയാണ് തല്‍സ്ഥാനത്തു നിന്നും നീക്കിയത്.

ഹരിയാനയിലെ ശിക്ഷ സരതി എന്ന ദ്വിഭാഷാ മാസികയിലാണ് ബീഫിന്റെ ഗുണങ്ങള്‍ വിശദീകരിക്കുന്ന  ലേഖനം വന്നത്. മാസികയുടെ സെപ്തംബര്‍ ലക്കത്തിലാണ് ലേഖനം ഉള്‍പ്പെടുത്തിയത്. അയേണ്‍- ആരോഗ്യത്തിന് അത്യന്താപേക്ഷികം എന്ന പേരിലാണ് മാസികയില്‍ ലേഖനം പ്രസിദ്ധീകരിച്ചത്.

ശരീരത്തിലേക്ക് നേരിട്ട് അയേണ്‍ പ്രവേശിക്കുന്നതിന് ഇറച്ചികള്‍ സഹായിക്കുമെന്നും ലേഖനത്തില്‍ പ്രതിപാദിക്കുന്നുണ്ട്.

ഗോവധത്തിന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ശിക്ഷ ലഭിക്കുന്ന സംസ്ഥാനമാണ് ഹരിയാന.  ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാറിന്റെ മുസ് ലിം വിരുദ്ധ പ്രസ്താവന വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.