‘നരഭോജി’ മുഴുവന്‍ ബിഹാറികളെയും അപമാനിച്ചെന്ന് ലാലു പ്രസാദ യാദവ്

single-img
30 October 2015

Laluപറ്റ്‌ന: ബിഹാറില്‍ ബി.ജെ.പി തോറ്റാല്‍ പാകിസ്താനില്‍ പടക്കം പൊട്ടുമെന്നു പറഞ്ഞ  ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്ക് മറുപടിയുമായി ലാലു പ്രസാദ യാദവ്.  അമിത് ഷാ മുഴുവന്‍ ബിഹാറികളെയും അപമാനിച്ചു. ഇതിനു മുമ്പും ‘നരഭോജി’ ബിഹാറികളെ അപമാനിച്ചിട്ടുണ്ടെങ്കിലും ഇക്കുറി അത് അരയ്ക്കു താഴെയുള്ള പ്രഹരമായിപ്പോയെന്നും ലാലു പറഞ്ഞു.

ഷായുടെ പരാമര്‍ശത്തിനെതിരെ ഇന്നുതന്നെ ആര്‍.ജെ.ഡി ഇലക്ഷന്‍ കമ്മിഷനു പരാതി നല്‍കും. ബിഹാറില്‍ തീവ്രവാദികള്‍ക്ക് സംരക്ഷണം ഒരുക്കുന്നത് നിതിഷും ലാലുവും ചേര്‍ന്നാണെന്ന പരസ്യവും ബിഹാറിലെ പ്രാദേശികപത്രങ്ങളില്‍ ബി.ജെ.പി  നല്‍കിയിരുന്നു.

ഇത് രണ്ടാമത്തെ തവണയാണ് അമിത് ഷായെ ലാലു നരഭോജി എന്നു വിളിക്കുന്നത്. സെപിതംബര്‍ 30ന് തിരഞ്ഞെടുപ്പ് റാലിയില്‍ ലാലുവിനെ കാലിത്തറ്റ കള്ളന്‍ എന്നു വിളിച്ചതിനു പകരമായാണ് പിറ്റേന്ന് അമിത് ഷായെ ലാലു നരഭോജി എന്ന് ആദ്യം വിളിക്കുന്നത്.

ബി.ജെ.പി. ബിഹാറില്‍ തോറ്റാല്‍ ഇന്ത്യ മുഴുവന്‍ നിലയ്ക്കാതെ പടക്കം പൊട്ടുമെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ്   പ്രതികരിച്ചു.