ഗുലാം അലിക്ക് മുംബൈയില്‍ പരിപാടി അവതരിപ്പിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ മഹാരാഷ്ട്രാ സര്‍ക്കാര്‍ പൂര്‍ണ സുരക്ഷ നല്‍കുമെന്ന് ദേവേന്ദ്ര ഫഡ്‌നവിസ്

single-img
30 October 2015

devendra-fadnavis_1_2_0_0_0മുംബൈ: പാക് ഗസല്‍ഗായകന്‍ ഗുലാം അലിക്ക് മുംബൈയില്‍ പരിപാടി അവതരിപ്പിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ മഹാരാഷ്ട്രാ സര്‍ക്കാര്‍ പൂര്‍ണ സുരക്ഷ നല്‍കുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ്.  നിയമം ലംഘിക്കുന്നവര്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്ള വരായാല്‍പ്പോലും കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഫഡ്‌നവിസ് പറഞ്ഞു. ഗുലാം അലിയെ ഏതെങ്കിലും മതവുമായോ രാജ്യവുമായോ ബന്ധപ്പെടുത്തുന്നത് ശരിയല്ല. അദ്ദേഹം ഒരു കലാകാരനാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സഖ്യകക്ഷിയായ ശിവസേനയുമായി പ്രശ്‌നങ്ങളൊന്നുമില്ലെന്നും യോജിച്ച് മുന്നോട്ടുപോകുമെന്നും ഫഡ്‌നവിസ് പറഞ്ഞു. ശിവസേനയുടെ ഭീഷണിയെത്തുടര്‍ന്ന് ഗുലാം അലിയുടെ മുംബൈയിലെ പരിപാടി മാറ്റുകയായിരുന്നു.