ആത്മാഭിമാനം ഉണ്ടെങ്കില്‍ കെ എം മാണി രാജിവെയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാന്ദന്‍

single-img
29 October 2015

V-S-Achuthanandan-636-4872ആത്മാഭിമാനം ഉണ്ടെങ്കില്‍ കെ എം മാണി രാജിവെയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാന്ദന്‍. കുറ്റവിമുക്തനാക്കാന്‍ ആവില്ലെന്ന കോടതി നിരീക്ഷണം വന്നതോടെ ഒരു നിമിഷം പോലും മാണിക്ക് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു.

കെ എം മാണി രാജിവെച്ച് അന്വേഷണം നേരിടണമെന്ന് സിപിഐഎം ആവശ്യപ്പെട്ടു. വിജിലന്‍സ് എസ്പി സുകേശനോട് തുടരന്വേഷണം നടത്താന്‍ ആവശ്യപ്പെട്ട കോടതി കേസന്വേഷണത്തിന്റെ മേല്‍നോട്ടം വഹിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ.എം.മാണിക്കെതിരെ തുടരന്വേഷണത്തിന് തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടു. പ്രഥമദൃഷ്ടിയാ മാണിക്കെതിരെയുള്ള ആരോണങ്ങള്‍ക്ക് നിലനില്‍ക്കുന്നതാണെന്നും അന്വേഷണത്തില്‍ ഇടപെടാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് അധികാരമില്ലെന്നും കോടതി നിരീക്ഷിച്ചു. ഡയറക്ടറുടെ നടപടികള്‍ തെറ്റാണെന്ന് പറഞ്ഞ കോടതി ശബ്ദരേഖയടക്കം എല്ലാ തെളിവുകളും സമഗ്രമായി പരിശോധിക്കണമെന്നും ഉത്തരവിട്ടു.

മാണിക്കെതിരെ തെളിവുകള്‍ ഇല്ലെന്നും കേസ് അവസാനിപ്പിക്കണമെന്നുമുള്ള വിജിലന്‍സിന്റെ വാദം തള്ളിക്കൊണ്ടാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. മാണിക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ ആവശ്യമായ സാഹചര്യ തെളിവുണ്ടെന്നായിരുന്നു വിജിലന്‍സ് എസ്പി: ആര്‍.സുകേശന്റെ ആദ്യറിപ്പോര്‍ട്ട്. തുടരന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ അടക്കം പതിനൊന്നോളം ഹര്‍ജികളാണ് കോടതി പരിഗണിച്ചത്.