കെ.എം. മാണിക്കെതിരെയുള്ള പുനരന്വേഷണ ഉത്തരവ് സ്വാഭാവിക നടപടിയെന്ന് മുഖ്യമന്ത്രി

single-img
29 October 2015

Oommen_Chandy_1357538f

ബാര്‍ കോഴ കേസില്‍ ധനമന്ത്രി കെ.എം.മാണിയെ പിന്തുണച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രംഗത്ത്. കേസില്‍ തുടരന്വേഷണം വേണമെന്ന വിജിലന്‍സ് കോടതി ഉത്തരവ് സ്വാഭാവിക നടപടി മാത്രമാണെന്നും ബാര്‍ കോഴ വാമൊഴി കേസ് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. കേസ് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകട്ടെയെന്നും യുഡിഎഫ് കാര്യങ്ങള്‍ ജനങ്ങളോട് വിശദീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മനസാക്ഷി അനുസരിച്ചാണ് വിന്‍സന്‍ എം.പോള്‍ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനം ഒഴിഞ്ഞത്. മാണി രാജിവയ്‌ക്കേണ്ട സാഹചര്യം നിലവിലില്ല. പാമോയില്‍ കേസില്‍ തുടരന്വേഷണത്തിനു കോടതി ഉത്തരവിട്ടപ്പോള്‍ താന്‍ സ്ഥാനം ഒഴിഞ്ഞില്ലല്ലോ എന്നും മുഖ്യമന്ത്രി ചോദിച്ചു.

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മികച്ച വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു.