കേരള ഹൗസില്‍ പോത്തിറച്ചി വിളമ്പുന്നതിനെ അംഗീകരിക്കുന്നില്ലെന്ന് ഹിന്ദുസേന

single-img
29 October 2015

08-1420703690-beefദില്ലി: കേരള ഹൗസില്‍ പോത്തിറച്ചി വിളമ്പുന്നതിനെ അംഗീകരിക്കുന്നില്ലെന്ന് ഹിന്ദുസേന. മിണ്ടാപ്രാണികളെ കൊല്ലുന്നത് ഹിന്ദു ധര്‍മ്മമല്ലെന്നും ഹിന്ദുസേന വ്യക്തമാക്കി. അതേസമയം ഹിന്ദുസേന നേതാവ് വിഷ്ണു ഗുപ്തയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഐപിസി 182 പ്രകാരം ഇയാള്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്.

കേരള ഹൗസില്‍ പശുവിറച്ചി വിളമ്പിയെന്ന വ്യാജ പരാതി നല്‍തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇയാളെ കസ്റ്റയിലെടുക്കുകയും ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.

പശുവിറച്ചി വിളമ്പിയെന്നാരോപിച്ച് കേരള ഹൗസില്‍ ദില്ലി പൊലീസ് റെയ്ഡ് നടത്തിയതിനെ തുടര്‍ന്ന് താത്കാലികമായി നിര്‍ത്തി വെച്ച ബീഫ് വിതരണം വീണ്ടും ആരംഭിച്ചു.