യു.എസ് സൈന്യത്തിന്റെ ‘ ആകാശക്കപ്പൽ’ നിയന്തണംവിട്ട് ഇടിച്ചിറങ്ങി

single-img
29 October 2015

sky-scrappersന്യൂയോർക്ക് : യു.എസ് സൈന്യത്തിന്റെ ആകാശക്കപ്പൽ നിയന്ത്രണം വിട്ട് പെൻസിൽവാനിയയ്ക്ക് അടുത്ത് ഇടിച്ചിറങ്ങി. സൈന്യം രഹസ്യനിരീക്ഷണങ്ങൾക്കും മറ്റും ഉപയോഗിക്കുന്ന 243 അടി നീളമുള്ള ഹീലിയം നിറച്ച വിമാനാകൃതിയിലുള്ള ബലൂണാണ് ആകാശക്കപ്പൽ.  നാലര കിലോമീറ്റർ ഉയരത്തിൽ ഇത് സ്ഥിരമായി ആകാശത്ത് പറന്നുകൊണ്ടിരിക്കും.

ആകാശക്കപ്പൽ 6700 അടി നീളമുള്ള കേബിളിന്റെ സഹായത്തോടെ നങ്കൂരമിട്ടിരിക്കുകയായിരുന്നു. കേബിൾ പൊട്ടിയതോടെ അഞ്ച് മണിക്കൂറോളം ആകാശത്തിലൂടെ നിയന്ത്രണംവിട്ട് പറന്നശേഷം 257 കിലോമീറ്റർ അപ്പുറം ഇടിച്ചിറങ്ങുകയായിരുന്നു. ഇതിൽ നിന്നും തൂങ്ങിക്കിടന്ന കേബിൾ തട്ടി വൈദ്യുതി കമ്പികൾ പൊട്ടിയതോടെ പെൻസിൽവാനിയയിലെ പലിയിടത്തും വൈദ്യുതി നിലയ്ക്കുകയും ചെയ്തു.

ആകാശക്കപ്പൽ വീണ്ടെടുക്കാനായി യു.എസ് സൈന്യത്തിന്റെ യുദ്ധവിമാനങ്ങളും ആകാശത്തെത്തിയത് ജനങ്ങളിൽ പരിഭ്രാന്തി ഉണർത്തി. കപ്പൽ ഇടിച്ചിറങ്ങിയ പ്രദേശത്തുനിന്നും മാറി നിൽക്കാൻ ജനങ്ങളെ ആറിയിച്ചിട്ടുണ്ട്. മോശം കാലാവസ്ഥയിൽ ഇത്തരം ആകാശക്കപ്പലുകൾ നിയന്ത്രണം വിടുക പതിവാണെന്ന് യു.എസ് സൈനികവക്താവ് അറിയിച്ചു.