ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമത്തിലെ ഭേദഗതിക്ക് മുന്‍കാലപ്രാബല്യമില്ലെന്ന് സുപ്രീംകോടതി

single-img
29 October 2015

supreme_courtന്യൂഡല്‍ഹി: ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമത്തില്‍ 2005-ല്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതിക്ക് മുന്‍കാലപ്രാബല്യമില്ലെന്ന് സുപ്രീംകോടതി. പൂര്‍വികസ്വത്തില്‍ ആണ്‍മക്കള്‍ക്കും പെണ്‍മക്കള്‍ക്കും തുല്യാവകാശം നല്‍കിക്കൊണ്ടുള്ള നിയമഭേദഗതിയാണ് സര്‍ക്കാര്‍ കൊണ്ടുവന്നത്.

ഭേദഗതിക്ക് മുന്‍കാലപ്രാബല്യമുണ്ടായിരിക്കുമെന്ന കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെയുള്ള ഹര്‍ജിയിലാണ് ഉത്തരവ്.

കൂട്ടവകാശിയായ അച്ഛന്‍ ജീവിച്ചിരിക്കുകയും പൂര്‍വികസ്വത്ത് ഭാഗിക്കാതിരിക്കുകയും ചെയ്താല്‍ നിയമഭേദഗതിപ്രകാരം പെണ്‍മക്കളെയും കൂട്ടവകാശിയായിക്കണ്ട് പൂര്‍വികസ്വത്തില്‍ തുല്യാവകാശം നല്‍കണമെന്നായിരുന്നു ഹൈക്കോടതി വിധി.