നേപ്പാളിലെ ആദ്യത്തെ വനിതാ പ്രസിഡന്റ്; ബിധ്യ ദേവി ഭണ്ഡാരി

single-img
29 October 2015

bindiyaകാഠ്മണ്ഡു: നേപ്പാളിലെ ആദ്യത്തെ വനിതാ പ്രസിഡന്റായി  ബിധ്യ ദേവി ഭണ്ഡാരിയെ തിരഞ്ഞെടുത്തു. രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാരിയായ രണ്ടാമത്തെ പ്രസിഡന്റ് കൂടിയാണ്  ബിധ്യ ദേവി.   2008ല്‍ നേപ്പാള്‍ ജനാധിപത്യരാജ്യമായ ശേഷം പ്രസിഡന്റായ രാംബരണ്‍ യാദവിന്റെ പിന്‍ഗാമിയാണ് ഇവര്‍.

നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വൈസ് ചെയര്‍പേഴ്‌സണാണ് ഈ 54 കാരി. വനിതാ അവകാശ പ്രവര്‍ത്തകകൂടിയായ ബിധ്യ 2009-2011 കാലഘട്ടത്തില്‍ പ്രതിരോധ മന്ത്രിയായിരുന്നു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കു വേണ്ടി നേരത്തേ ഒളിവില്‍ പ്രവര്‍ത്തിച്ച ബിധ്യയുടെ ഭര്‍ത്താവും പാര്‍ട്ടി നേതാവുമായിരുന്ന മദന്‍ ഭണ്ഡാരിയുടെ ദുരൂഹ മരണത്തേത്തുടര്‍ന്നാണ് രാഷ്ട്രീയത്തില്‍ സജീവമായത്.