കൊച്ചി കോര്‍പ്പറേഷനിലെ ഫയലുകള്‍ ആക്രിക്കടയില്‍ തള്ളിയ സംഭവം: മൂന്നുപേര്‍ക്ക്‌ സസ്‌പെന്‍ഷന്‍

single-img
28 October 2015

downloadകൊച്ചി കോര്‍പ്പറേഷനിലെ ഫയലുകള്‍ ആക്രിക്കടയില്‍ തള്ളിയ സംഭവത്തില്‍ മൂന്നുപേര്‍ക്ക്‌ അന്വേഷണ വിധേയമായി സസ്‌പെന്‍ഷന്‍. കോര്‍പ്പറേഷനിലെ ജൂനിയര്‍ ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍ മധു, ശുചീകരണ ജീവനക്കാരായ ജോണ്‍സണ്‍, ജോഷി എന്നിവര്‍ക്കെതിരെയാണ്‌ നടപടി.ഇതോടൊപ്പം ആറ്‌ ജീവനക്കാരെ അന്വേഷണത്തിന്റെ ഭാഗമായി ജോലിയില്‍നിന്നും മാറ്റി നിര്‍ത്താനും  തീരുമാനമായി.സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണ്‌ നടപടി.