തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് സംസ്ഥാനത്തു ഡ്രൈ ഡേ പ്രഖ്യാപിച്ചു

single-img
28 October 2015

downloadതദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ്, വോട്ടെണ്ണല്‍ ദിവസങ്ങളില്‍ സംസ്ഥാനത്തു ഡ്രൈ ഡേ പ്രഖ്യാപിച്ചു.തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ ഒക്ടോബര്‍ 31നു വൈകിട്ട് അഞ്ചു മുതല്‍ നവംബര്‍ രണ്ടിനു വൈകിട്ട് അഞ്ചു വരെയും നവംബര്‍ അഞ്ചിനു വോട്ടെടുപ്പ് നടക്കുന്ന പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ മൂന്നിനു വൈകിട്ട് അഞ്ചു മുതല്‍ അഞ്ചിനു വൈകിട്ട് അഞ്ചു വരെയും ഡ്രൈഡേ ആയിരിക്കും.വോട്ടെണ്ണല്‍ ദിനമായ നവംബര്‍ ഏഴിന് സംസ്ഥാനമൊട്ടാകെ ഡ്രൈ ഡേ ആയിരിക്കും.