ബിജെപിയും ആര്‍എസ്എസും കേരളഹൗസില്‍ വിളമ്പണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

single-img
28 October 2015

Ramesh-Chennithalaബീഫ് പ്രശ്‌നത്തില്‍ ഡെല്‍ഹിപോലീസിന്റെ നടപടിക്ക് എതിരേയും ബി.ജെ.പി- ആര്‍.എസ്.എസ് നിലപാടിനെതിരേയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല രംഗത്ത്. കേരള ഹൗസില്‍ എന്ത് വിളമ്പണമെന്ന് തീരുമാനിക്കുന്നത് കേരള സര്‍ക്കാരാണെന്ന് ചെന്നിത്തല പറഞ്ഞു.

അവിടെ എന്ത് വിളമ്പണം എന്നു തീരുമാനിക്കേണ്ടത് ബിജെപിയും ആര്‍എസ്എസും അല്ലെന്നും അദ്ദേഹം തുറന്നടിച്ചു. കേരളത്തിലെ മൂന്നാം മുന്നണിയെന്നത് കാറ്റു പോയ ബലൂണ്‍ പോലെയാണെന്നും ചെന്നിത്തല പറഞ്ഞു.