ചികിത്സാപ്പിഴവുമൂലം മാത്യൂഭൂമി ന്യൂസ് കാമറാമാന്‍ മരിച്ചു

single-img
28 October 2015

11ചികിത്സാപ്പിഴവുമൂലം മാത്യൂഭൂമി ന്യൂസ് കാമറാമാന്‍ മരിച്ചു. ആനയറ കുടവൂര്‍ പുളിക്കല്‍ ലെയ്ന്‍ ദേവിശ്രീയില്‍ റജിമോന്‍(32) തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലാണ് മരിച്ചത്. കുഴഞ്ഞു വീണതിനെ തുടര്‍ന്ന് റെജിമോനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.ബന്ധുക്കളുടെയും മാധ്യമ പ്രവര്‍ത്തകരുടെയും പരാതിയെ തുടര്‍ന്ന് മന്ത്രി വി.എസ്.ശിവകുമാര്‍ ഇടപെട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ അയിഷയെ സസ്‌പെന്‍ഡ് ചെയ്തു.മെഡിക്കല്‍ കോളജിലെ വിദഗ്ധഡോക്ടര്‍മാരുടെ സംഘം മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യുമെന്നും അനാസ്ഥയുണ്ടായിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പ് മന്ത്രി വി.എസ് ശിവകുമാര്‍ ഉറപ്പുനല്‍കി.നാലുവര്‍ഷമായി മാതൃഭൂമി ന്യൂസില്‍ കാമറമാനാണ് റജിമോന്‍. പരേതനായ ശിവന്റെയും അയിഷയുടെയും മകനാണ്. സുബിയാണ് ഭാര്യ. നക്ഷത്രയാണ് ഏകമകള്‍.