പടക്കം ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി

single-img
28 October 2015

images പടക്കം വ്യാപകമായി ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ഇക്കാര്യത്തില്‍ പുതിയ മാനദണ്ഡങ്ങളൊന്നും കൊണ്ടുവരാനാവില്ലെന്നു സുപ്രീം കോടതി വ്യക്‌തമാക്കി. ഉത്സവങ്ങളില്‍ പടക്കത്തിന്റെ ഉപയോഗം നിയന്ത്രിക്കണമെന്ന്‌ കാട്ടി മൂന്നു  കുട്ടികൾ  പിതാക്കന്മാര്‍ മുഖേനെ നല്‍കിയ ഹര്‍ജിയാണു കോടതി തള്ളിയത്‌. എന്നാല്‍ രാത്രി പത്തു മുതല്‍ രാവിലെ ആറു വരെ പടക്കങ്ങള്‍ ഉപയോഗിക്കരുതെന്ന മുന്‍ ഉത്തരവ്‌ നിലനില്‍ക്കുമെന്നും ചീഫ്‌ ജസ്‌റ്റീസ്‌ എച്ച്‌.എല്‍. ദത്തു അധ്യക്ഷനായ ബെഞ്ച്‌ അറിയിച്ചു.