പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിദ്യാര്‍ഥികള്‍ നടത്തിവന്ന സമരം പിന്‍വലിച്ചു; ചൗഹാനെതിരെ പ്രതിഷേധം തുടരും

single-img
28 October 2015

ftti_0പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഗജേന്ദ്ര ചൗഹാനെ ചെയര്‍മാനാക്കി നിയമിച്ചതില്‍ പ്രതിഷേധിച്ച്  വിദ്യാര്‍ഥികള്‍ 139 ദിവസമായി നടത്തിവന്ന പഠിപ്പുമുടക്ക്  സമരം പിന്‍വലിച്ചു. എന്നാല്‍ ചൗഹാനെതിരെ പ്രതിഷേധം തുടരും. ചൗഹാനെ കാമ്പസില്‍ കയറ്റാന്‍ അനുവദിക്കില്ലെന്നും ഗോവ ചലചിത്രോത്സവവേദയില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും വിദ്യാര്‍ത്ഥികള്‍ അറിയിച്ചു.

ഗജേന്ദ്ര ചൗഹാനെ ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണ സമിതി അധ്യക്ഷനാക്കിയും ആര്‍.എസ്.എസ് അനുബന്ധ സംഘടനാ നേതാക്കളായ അനഘ ഗായിസസ്, ഡോ. നരേന്ദ്ര പതക്, പ്രാഞ്ചല്‍ സൈകിയ എന്നിവരെ സമിതി അംഗങ്ങളാക്കിയും  കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം ഉത്തരവിറക്കുകയായിരുന്നു. ഇതിനെതിരെ വിദ്യാര്‍ഥികള്‍ തുടങ്ങിയ സമരം ഇതിനകം രാജ്യശ്രദ്ധ പിടിച്ചുപറ്റിയിരുന്നു