ഇന്ത്യയിൽ നിന്നുള്ള എല്ലാ ഹാജിമാരും ബുധനാഴ്ച നാട്ടിലേക്ക് മടങ്ങും

single-img
28 October 2015

AIrIndia Hajjമദീന: രാജ്യത്തെ ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിനെത്തെിയ മുഴുവൻ ഇന്ത്യൻ ഹാജിമാരും സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലെ ത്തെിയ എല്ലാ മലയാളി ഹാജിമാരും ബുധനാഴ്ച രാത്രിയോടെ മദീനയിൽ നിന്നും നാട്ടിലേക്ക് മടങ്ങും.

ബുധനാഴ്ച രാവിലെ 5.30 നുള്ള എയർ ഇന്ത്യയുടെ മുംബൈ വിമാനത്തിൽ 332 പേരും ഒമ്പതുമണിക്കുള്ള ജയ്പൂർ നാസ് എയറിൽ 243പേരും മടങ്ങി. ഉച്ചക്ക് 3.16 ന് മുംബൈ എയർ ഇന്ത്യയിൽ 310 പേർ നാട്ടിലേക്ക് യാത്ര തിരിക്കും.

വൈകീട്ട് 6.16നുള്ള എയർ ഇന്ത്യയിൽ 332 മലയാളി ഹാജിമാർ കൊച്ചിയിലത്തെും. രാത്രി 9 ന് ഗയയിലേക്ക് നാസ് എയറിൽ 130 ഹാജിമാരും, രാത്രി 9.16 നുള്ള എയർ ഇന്ത്യയിൽ 202 മലയാളി ഹാജിമാരും 95 മുംബൈ ഹാജിമാരും യാത്രയാവും. ബുധനാഴ്ച കൊച്ചിയിലേക്ക് 534 ഹാജിമാരാണ് യാത്രയാവുന്നത്.

അവസാനത്തെ വിമാനം കൊച്ചിയിൽ ഇറങ്ങിയതിന് ശേഷം ബാക്കി ഹജിമാരെയുംകൊണ്ട് വിമാനം മുംബൈയിലേക്ക് പോവുമെന്നും ഹജ്ജ് മിഷൻ അതികൃതർ അറിയിച്ചു. ഈ വർഷം ഹജ്ജിനത്തെിയവരിൽ നാലു മലയാളികളടക്കം 33 ഇന്ത്യൻ ഹാജിമാരാണ് മദീനയിൽ മരണപ്പെട്ടത്. വിവിധ അസുഖങ്ങൾ കാരണം നാല് ഹാജിമാർ ഇപ്പോഴും ആശുപത്രിയിലുണ്ട്.