ഷോക്കേറ്റ് മൂന്നു ആദിവാസി സ്ത്രീകള്‍ മരിച്ചു

single-img
28 October 2015

the-electric-shock-sign-franceഇടുക്കി: ടെലിഫോണ്‍ സ്‌റ്റേ കമ്പിയില്‍ നിന്നും ഷോക്കേറ്റ് മൂന്നു ആദിവാസി സ്ത്രീകള്‍ മരിച്ചു. അടിമാലി  മാങ്കുളം അഞ്ചാം മൈല്‍ ചിക്കണാംകുടിയില്‍ ബുധനാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. യശോദാ തങ്കച്ചന്‍, രാജാത്തി മന്നവന്‍, സലോമി കുഞ്ഞുമോന്‍ എന്നിവരാണ് മരിച്ചത്.

വിറകുശേഖരിക്കുന്നതിനിടെ സമീപത്ത് നിന്നിരുന്ന ടെലിഫോണ്‍ സ്‌റ്റേ കമ്പിയില്‍ നിന്നുമാണ് ഇവര്‍ക്ക് ഷോക്കേറ്റത്. ഇതില്‍ ചുറ്റി നിന്നിരുന്ന വളളിച്ചെടി സമീപത്തെ വൈദ്യുതി കമ്പിയില്‍ മുട്ടിനിന്നിരുന്നതാണ് ഷോക്കേല്‍ക്കാന്‍ കാരണം.