സോളാര്‍ കേസില്‍ നടി ശാലു മേനോന്‍ കമ്മിഷനു മുമ്പാകെ ഹാജരായി

single-img
28 October 2015

shalu-menon_137413933312കൊച്ചി: സോളാര്‍ കേസില്‍ നടി ശാലു മേനോന്‍ കമ്മിഷനു മുമ്പാകെ ഹാജരായി മൊഴി നല്‍കി.   ‘തനിക്കു പറയാനുള്ള കാര്യങ്ങള്‍ ഇവിടെ പറയും. മറ്റുള്ളവര്‍ പറഞ്ഞ കാര്യങ്ങള്‍ അറിയില്ല. എന്നോടു ചോദിക്കുന്ന കാര്യങ്ങള്‍ക്കു മറുപടി നല്‍കുമെന്നും ശാലുമേനോന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

കേസില്‍പ്പെടുത്തിയതാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘ഒക്കെ വന്നുപോയി. അതെല്ലാം കഴിഞ്ഞു. അതിനെപ്പറ്റി കൂടുതലായൊന്നും ചിന്തിക്കാറില്ല. എല്ലാം കഴിഞ്ഞ കാര്യങ്ങളാണെന്നു’മായിരുന്നു മറുപടി.

സോളാര്‍ കേസുമായി ബന്ധപ്പെട്ട് ശാലു മേനോനെ വിസ്തരിക്കണമെന്ന് വിവിധ കക്ഷികള്‍ ആവശ്യമുന്നയിച്ചിരുന്നു. സോളാര്‍ കമ്പനി ഇടപാടുകാരില്‍ നിന്നു പിരിച്ച തുകയുടെ ഭൂരിഭാഗവും കൈപ്പറ്റിയത് ശാലുവാണെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു.