ഇന്ത്യ ‘ലോകത്തിന്റെ വാടക ഗര്‍ഭധാരണത്തിന്റെ തലസ്ഥാനമായി’ അറിയപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

single-img
28 October 2015

pregnant-ladyന്യൂ ഡല്‍ഹി: ഇന്ത്യ  ‘ലോകത്തിന്റെ വാടക ഗര്‍ഭധാരണത്തിന്റെ തലസ്ഥാനമായി’ അറിയപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയിലെ സ്ത്രീകളുടെ ഗര്‍ഭപാത്രം പണം നല്‍കി വാടകയ്‌ക്കെടുക്കാന്‍ വിദേശികളെ ഇനി അനുവദിക്കില്ലെന്നും വിദേശി ദമ്പതികള്‍ക്കായുള്ള വാടക ഗര്‍ഭധാരണം ഉടന്‍ നിരോധിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിക്കും.

മോഡി സര്‍ക്കാര്‍ ഉന്നതതലയോഗം ചേര്‍ന്നതിന് ശേഷമാണ് വിദേശികള്‍ക്ക് വേണ്ടിയുള്ള വാടക ഗര്‍ഭധാരണത്തിന് നിരോധനമേര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

കുട്ടികളില്ലാത്ത ഇന്ത്യക്കാരായ ദമ്പതികള്‍ക്ക് വേണ്ടി വാടകഗര്‍ഭധാരണം നടത്തുന്നതിന് തടസമില്ലെന്നും സോളിസിറ്റര്‍ ജനറല്‍ അറിയിച്ചു. കൃത്രിമ പ്രജനനം നടത്തിയ ഭ്രൂണം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത് സംബന്ധിച്ച 2013ലെ വിജ്ഞാപനവും പിന്‍വലിക്കാന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രെഡ് തീരുമാനിച്ചു.