അനുഷ്കാ-കോഹലി വിവാഹം ഉടനില്ല

single-img
28 October 2015

kohli-anushkaഇന്ത്യൻ ക്രികറ്റ് താരം വിരാട് കോഹലിയുമായുള്ള വിവാഹം ഉടനില്ലെന്ന് ബോളീവുഡ് സുന്ദരി അനുഷ്കാ ശർമ്മ. അടുത്ത വർഷം ആദ്യം അനുഷ്കാ-കോഹലി വിവാഹമുണ്ടെന്ന് അഭ്യുഹങ്ങള്‍ പരന്നിരുന്നു. അതിനെതിരെ പ്രതികരിക്കുകയായിരുന്നു അനുഷ്ക.

തന്റെ വിവാഹത്തെ കുറിച്ച് പരന്നിരിക്കുന്ന കഥകൾ സത്യമല്ലെന്നും താൻ ഇപ്പോൾ തന്റെ ചിത്രങ്ങളുമായി തിരക്കിലാണെന്നും അനുഷ്ക വ്യക്തമാക്കി. താൻ എപ്പോഴും തന്റെ ജീവിതത്തെ കുറിച്ച് തുറന്ന് പറയുന്നുണ്ടെന്നും അതിനെ അഭിനന്ദിക്കണമെന്നും താരം പറഞ്ഞു. വിവാഹത്തെ സംബന്ധിച്ചുള്ള വിവരങ്ങൾ സ്വയം പ്രഖ്യാപിക്കുന്നത് വരെ കഥകൾ മെനഞ്ഞിറക്കാതെ കാത്തിരിക്കണമെന്നും ആരാധകരോട് അനുഷ്ക അഭ്യർഥിച്ചു.

കഴിഞ്ഞയാഴ്ച വിരാടിനും അച്ഛനുമൊപ്പം അനുഷ്കയെ വിരാടിന്റെ വസതിയിൽ കണ്ടിരുന്നു. അമുഷ്കയും വിരാട് കോഹലിയും തമ്മിലുള്ള വിവാഹ തിയതി ഇരുവരുടേയും വീട്ടുകാർ ഉടൻ തീരുമാനിക്കുമെന്നും അടുത്ത വർഷം തുടക്കത്തിൽ വിവാഹം കാണുമെന്നും ചില മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു.