വിശ്വാസ്യത ഇല്ലെങ്കില്‍ ഒരു നേതാവിനും പുതുതലമുറയെ നയിക്കാനാകില്ലെന്ന്‍ ഏ.കെ ആന്റണി

single-img
28 October 2015

AK-Antony_1തിരുവനന്തപുരം: വിശ്വാസ്യത ഇല്ലെങ്കില്‍ ഒരു നേതാവിനും പുതുതലമുറയെ നയിക്കാനാകില്ലെന്ന്‍ ഏ.കെ ആന്റണി.  നേതാക്കള്‍ ടോര്‍ച്ചടിച്ച് ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ നേതൃത്വത്തിന്റെയും വിശ്വാസ്യത നഷ്ടപ്പെട്ടു. രാഷ്ട്രീയ നേതാക്കളില്‍ നിന്നും രാഷ്ട്രീയ സംഘടനകളില്‍ നിന്നും തൊഴിലാളികള്‍ അകന്നുകൊണ്ടിരിക്കുകയാണെന്നും മൂന്നാറില്‍ സംഭവിച്ചത് അതാണെന്നും ആന്റണി ഓര്‍മ്മിപ്പിച്ചു.

മൂന്നാറിലെ സമരം ആ സമരം കൊണ്ട് അവസാനിക്കുന്നില്ല. അതൊരു തുടക്കമാണ്. നേതാക്കള്‍ക്കുള്ള മുന്നറിയിപ്പാണ് മൂന്നാര്‍ സമരമെന്നും ആന്റണി പറഞ്ഞു.