ബീഹാറില്‍ മൂന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

single-img
28 October 2015

Balletപാറ്റ്‌ന: ബീഹാറില്‍ മൂന്നാംഘട്ട വോട്ടെടുപ്പ് ബുധനാഴ്ച ആരംഭിച്ചു. ആകെ 50 മണ്ഡലങ്ങളിലായി നടക്കുന്ന വോട്ടെടുപ്പ് ഏഴുമണിക്ക് ആരംഭിച്ച  വൈകിട്ട് അഞ്ചുമണിക്ക് അവസാനിക്കും. ആദ്യ ഒരുമണിക്കൂര്‍ പിന്നിടുമ്പോള്‍ 5.59 ശതമാനം പോളിംഗ് രേഖപ്പെടുത്തി.  മൂന്നാം ഘട്ടം ബി ജെ പിക്ക് നിര്‍ണായകമായിരിക്കും.

ലാലുപ്രസാദിവിന്റെ മക്കളായ തേജസ്വി ,തേജ് പ്രതാപ്, ബി ജെ പി നേതാവ് നന്ദകിഷോര്‍ യാദവ്, ജെ ഡി യു നേതാവും മന്ത്രിയുമായ ശ്യാം രജക് എന്നിവരാണ് ഇന്ന് ജനവിധി നേടുന്ന പ്രമുഖര്‍ ആര്‍ ജെ ഡി നേതാവ് ലാലുപ്രസാദ് യാദവിന്റെയും മുഖ്യമന്ത്രി നിതീഷ് കുമാറിന്റെയും തട്ടകമാണ് നളന്ദ.

തിരെഞ്ഞടുപ്പിന്റെ നാലും അഞ്ചും ഘട്ടങ്ങള്‍ നവംബര്‍ ഒന്ന്, അഞ്ച് തിയ്യതികളില്‍ നടക്കും. വോട്ടെണ്ണല്‍ എട്ടിനായിരിക്കും. അവസാന ഘട്ട വോട്ടെടുപ്പ് നടക്കുന്ന 57 മണ്ഡലങ്ങളില്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കും നടക്കുക. ആദ്യ രണ്ടു ഘട്ടങ്ങളില്‍ 81 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്.