കേരള ഹൗസ് റെയ്ഡ്; പോലീസിന്റെ കടമയാണ് ചെയ്തത്; നടപടിയില്‍ അപാകതയില്ല

single-img
28 October 2015

v-muraleedharan-bjpതിരുവനന്തപുരം: കേരള ഹൗസില്‍ ദില്ലി പോലീസ്  ബീഫിന് വേണ്ടി നടത്തിയ റെയ്ഡിയെ ന്യായീകരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍ രംഗത്ത്. പോലീസ് നടപടിയില്‍ അപാകതയൊന്നും ഇല്ല. പോലീസിന്റെ ജോലിയാണ് ചെയ്തതെന്നുമാണ് മുരളീധരന്റെ വിശദീകരണം. പ്രശ്‌നം അനാവശ്യമായി രാഷ്ട്രീയവത്കരിക്കുകയാണ്. കേന്ദ്രസര്‍ക്കാരിനെയും ബിജെപിയും മോശക്കാരാക്കുകയാണ് പ്രതിഷേധക്കാരുടെ ഉദ്ദേശം.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം വസ്തുതകള്‍ അറിയാതെയാണ്. നടന്ന സംഭവത്തെക്കുറിച്ച് വ്യക്തമായി അറിയാതെ മുഖ്യമന്ത്രി പ്രതികരിച്ചത് ശരിയായില്ലെന്നും മുരളീധരന്‍ പറഞ്ഞു.   കാന്റീന്‍ മെനുവില്‍ ബീഫ് മാത്രം മലയാളത്തിലും മറ്റുള്ള ഐറ്റം ഇംഗ്ലഷിലും എഴുതിയതില്‍ ദുരൂഹതയുണ്ട്.

ഇത് നിയമവിരുദ്ധമായ കാര്യങ്ങള്‍ കാന്റീനില്‍ നടക്കുന്നുണ്ടെന്നതിന് തെളിവാണ്. കാന്റീന്‍ നടത്തിപ്പുകാര്‍ ഇക്കാര്യം മൂടിവെക്കുകയാണ്. കാന്റീനില്‍ പോയ രണ്ടുപേരുടെ പരാതിപ്രകാരമാണ് പോലീസ് പരിശോധന നടത്തിയതെന്നും മുരളീധരന്‍ വിശദീകരിച്ചു. റെയ്ഡിനെ മുതിര്‍ന്ന ബിജെപി കേന്ദ്ര നേതാക്കളും ന്യായീകരിച്ചു.