ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രത്യേക സംവരണം ആവശ്യമില്ല; മാനദണ്ഡം മെറിറ്റ് മാത്രം -സുപ്രീം കോടതി

single-img
28 October 2015

supreme_courtന്യൂഡല്‍ഹി: ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രത്യേക സംവരണം ആവശ്യമില്ലെന്ന്  സുപ്രീം കോടതി. ഉന്നതവിദ്യാഭ്യാസത്തിന് മെറിറ്റ് മാത്രമായിരിക്കണം മാനദണ്ഡം.  ദേശീയ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയായിരിക്കണം സംവരണകാര്യത്തില്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ തീരുമാനങ്ങള്‍ എടുക്കേണ്ടത്.  1988 ലെ കോടതി വിധിയും സുപ്രീംകോടതി ഓര്‍മ്മിപ്പിച്ചു. ആന്ധ്ര, തെലങ്കാനസംസ്ഥാനങ്ങളിലെ സംവരണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.