കേരള ഹൗസില്‍ പോലീസ് എത്തിയത് ബീഫ് അന്വേഷിച്ചല്ല; ബീഫിന്റെ പേരിലുള്ള സംഘര്‍ഷം അന്വേഷിക്കാനാണെന്ന് കേന്ദ്രസര്‍ക്കാര്‍

single-img
27 October 2015

kerala-house_

കേരള ഹൗസിലെ ബീഫ് പരിശോധനയില്‍ പ്രതിഷേധിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കത്തയച്ചു. പോലീസിന്റെ പരിശോധന നടപടിയില്‍ കടുത്ത പ്രതിഷേധം കത്തില്‍ രേഖപ്പെടുത്തിയ അത്തിനു മറുപടിയായി പോലീസിന്റെ നടപടിയെ കേന്ദ്രസര്‍ക്കാര്‍ ന്യായീകരിച്ചു. കേരള ഹൗസില്‍ ഫെഡറല്‍ സംവിധാനത്തിന്റെ ലംഘനം ഉണ്ടായിട്ടില്ല. പോലീസെത്തിയത് ബീഫിന്റെ പേരിലുള്ള സംഘര്‍ഷത്തെക്കുറിച്ച് അന്വേഷിക്കാനെന്നു കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു.

കേരള ഹൗസില്‍ അനുമതിയില്ലാതെ പരിശോധന നടത്തിയത് ശരിയായില്ലെന്നും ഇത്തരത്തിലുള്ള നടപടി പ്രതിഷേധാര്‍ഹമാണെന്നും മുഖ്യമന്ത്രി കത്തിലൂടെ അറിയിച്ചു. കേരളാ ഹൗസ് അധികൃതരോട് വിശദീകരണം ചോദിച്ച ശേഷമാണ് കത്തയച്ചത്. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനും കത്തയച്ചിരുന്നു.

കേരള ഹൗസില്‍ അനുമതിയില്ലാതെ പരിശോധന നടത്തിയത് അപലപനീയമെന്നു ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു.