സൗദി രാജകുമാരന്‍ ലെബനാനില്‍ അറസ്റ്റിലായി, രണ്ടു ടണ്‍ മയക്കുമരുന്നുമായി

single-img
27 October 2015

saudi-prince

സൗദി രാജകുമാരനായ അബ്ദല്‍ മുഹ്‌സിന്‍ ബിന്‍ വാലിദ് ബിന്‍ അബ്ദുള്‍ അസീസ് രണ്ടു ടണ്‍ മയക്കുമരുന്നുമായി ബെയ്‌റൂട്ടിലെ റഫീഖ് ഹരീരി വിമാനത്താവളത്തില്‍ അറസ്റ്റിലായി. ഇയാള്‍ക്കു പുറമെ നാല് കൂട്ടാളികളും പിടിയിലായിട്ടുണ്ട്. ലബനന്‍ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്.

മയക്കുമരുന്നായി ഉപയോഗിക്കുന്ന ക്യാപ്റ്റഗണ്‍ ഗുളികകള്‍ നാല്‍പതു പായ്ക്കറ്റുകളിലായി രണ്ടുടണ്‍ അളവില്‍ വിമാനത്തിലുണ്ടായിരുന്നതായി പൊലീസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. മയക്കുമരുന്ന് റിയാദിലേക്ക് കടത്താനുള്ള ശ്രമത്തിനിടെയാണ് അറസ്റ്റ്.

നാല് സൗദി ഉദ്യോഗസ്ഥരാണ് രാജകുമാരനോടൊപ്പമുണ്ടായിരുന്നത്. രാജകുമാരനെ ചോദ്യം ചെയ്തുവരികയാണ്. ആംഫിറ്റമിന്‍ ഇനത്തില്‍ വരുന്ന കാപ്റ്റാഗണ്‍ എന്ന ഗുളികകളാണ് കടത്തിയത്. മയക്കുമരുന്നിന്റെ അതേ ഗുണമുള്ള ഇവ അറബ് നാടുകളില്‍ വന്‍തോതില്‍ ഉപയോഗിക്കപ്പെടുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.