ഫെയ്‌സ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് താജ്മഹല്‍ സന്ദര്‍ശിച്ചു

single-img
27 October 2015

tajഫെയ്‌സ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് താജ്മഹല്‍ സന്ദര്‍ശിച്ചു. ഏഴ് സുഹൃത്തുക്കള്‍ക്കൊപ്പം താജ്മഹല്‍ സന്ദര്‍ശിക്കാനെത്തിയ അദ്ദേഹം ചിത്രം ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തു. ഡല്‍ഹിയില്‍ നടക്കുന്ന സംവാദ പരിപാടിയില്‍ പങ്കെടുക്കുന്നതിനാണ് സുക്കര്‍ബര്‍ഗിന്റെ രണ്ടാം ഇന്ത്യന്‍ സന്ദര്‍ശനം. താജ്മഹല്‍ പ്രതീക്ഷിച്ചതിനേക്കാള്‍ മനോഹരമാണെന്ന് സുക്കര്‍ബര്‍ഗ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. നാളെ ഡല്‍ഹി ഐ.ഐ.ടി സന്ദര്‍ശിക്കുന്ന സുക്കര്‍ബര്‍ഗ് വിദ്യാര്‍ത്ഥികളുമായും അധ്യാപകരുമായും സംവാദം നടത്തും.