ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സിനിമാതാരം ടി.പി. മാധവന്റെ ആരോഗ്യനിലയില്‍ പുരോഗതി

single-img
27 October 2015

imgtp-madhavanകുഴഞ്ഞുവീണതിനെത്തുടര്‍ന്ന് ഹരിദ്വാറിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സിനിമാതാരം ടി.പി. മാധവന്റെ ആരോഗ്യനിലയില്‍ പുരോഗതി. ഐ.സി.യു.വില്‍ കഴിയുന്ന അദ്ദേഹത്തെ ചൊവ്വാഴ്ച വാര്‍ഡിലേക്ക് മാറ്റിയേക്കും.വിവരമറിഞ്ഞ് മാധവന്റെ മുംബൈയിലുള്ള ബന്ധു ഡി.പി. ചൗധരി ആശുപത്രിയിലെത്തിയിരുന്നു. മുപ്പതിന് അദ്ദേഹത്തെ നാട്ടിലേക്ക് കൊണ്ടുപോയേക്കും.ഉത്തരാഖണ്ഡ് സന്ദര്‍ശിക്കാനെത്തിയ ടി.പി. മാധവന്‍ ഒരാഴ്ചമുമ്പാണ് ഹരിദ്വാര്‍ അയ്യപ്പക്ഷേത്രത്തിലെ മുറിയില്‍ കുഴഞ്ഞുവീണത്.