ഡല്‍ഹി പൊലീസ് ബിജെപി സേനയെപ്പോലെയാണ് പെരുമാറുന്നതെന്ന് അരവിന്ദ് കെജ്‌രിവാള്‍

single-img
27 October 2015

Kejariwalന്യൂഡല്‍ഹി: ഡല്‍ഹി പൊലീസ് ബിജെപി സേനയെപ്പോലെയാണ് പെരുമാറുന്നതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഡല്‍ഹിയിലെ കേരളാ ഹൗസില്‍ പശുവിറച്ചിയുണ്ടെന്നാരോപിച്ച് റെയ്ഡ് നടത്തിയ  പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ചാണ്   കെജ്‌രിവാള്‍ രംഗത്തെത്തിയത്.  ബിജെപിക്കും മോഡിക്കും ഇഷ്ടപ്പെടാത്തത് ഒരു മുഖ്യമന്ത്രി കഴിക്കുന്നുണ്ടെന്ന് തോന്നിയാല്‍ നിങ്ങള്‍ സംസ്ഥാനഭവനില്‍ പോയി അദ്ദേഹത്തെ അറസ്റ്റ് ചെയ്യുമോ’?. പൊലീസ് നടപടി തെറ്റാണെന്ന കേരളാ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിലപാടിന് പിന്തുണ അര്‍പ്പിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.