ഇന്ത്യന്‍ ക്രിക്കറ്റ് താരം അമിത് മിശ്രയെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു

single-img
27 October 2015

amitmishraബെംഗളൂരു:  ഇന്ത്യന്‍ സ്പിന്നര്‍ അമിത് മിശ്രയെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയെ കയ്യേറ്റം ചെയ്ത കേസില്‍ മൂന്നു മണിക്കൂറോളം ചോദ്യം ചെയ്തതിന് ശേഷമായിരുന്നു അറസ്റ്റ്. ബെംഗളൂരു സ്വദേശിനിയും ഹിന്ദി ചലച്ചിത്ര നിര്‍മാതാവുമായ വന്ദനയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഒരാഴ്ചയ്ക്കുള്ളില്‍ സ്റ്റേഷനില്‍ നേരിട്ട് ഹാജരാകണമെന്ന് കാണിച്ച് അമിത് മിശ്രയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു.

കഴിഞ്ഞ മാസം പരിശീലനത്തിന് ബെംഗളൂരുവില്‍ തങ്ങിയ അമിത് മിശ്ര കയ്യേറ്റം ചെയ്തുവെന്നാണ് യുവതിയുടെ പരാതി. സെപ്റ്റംബര്‍ 25ന് നഗരത്തിലെ റിറ്റ്‌സ് കാള്‍ട്ടന്‍ ഹോട്ടലിലായിരുന്നു സംഭവം.