മോഡി കള്ളം പറയുന്നത് അവസാനിപ്പിച്ച് ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കണമെന്ന് രാഹുല്‍ ഗാന്ധി

single-img
27 October 2015

rahul-modi-12-4-2014പട്‌ന: പ്രധാനമന്ത്രി നരേന്ദ്ര മോഡി കള്ളം പറയുന്നത് അവസാനിപ്പിച്ച് ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്ന് രാഹുല്‍ ഗാന്ധി. ബീഹാറിലെ തെരെഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ വിദേശത്തുള്ള കള്ളപ്പണം ഇന്ത്യയിലെത്തിക്കുമെന്ന മോഡിയുടെ വാഗ്ദാനം പാലിക്കണം. ആരുടെയെങ്കിലും ബാങ്ക് അക്കൗണ്ടില്‍ മോഡി വാഗ്ദാനം ചെയ്ത പണം എത്തിയിട്ടുണ്ടൊയെന്ന് അന്വേഷിക്കണമെന്നും രാഹുല്‍ പറഞ്ഞു.

ബീഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തന്നെ തിരിച്ചുവരും. കോണ്‍ഗ്രസ്, ജെ.ഡി.യു, ആര്‍.ജെ.ഡി സഖ്യം ബീഹാറില്‍ ബി.ജെ.പിയെ തുടച്ചുനീക്കുംമെന്നും മറ്റു സംസ്ഥാനങ്ങളിലും ഇതാവും അവസ്ഥയെന്നും രാഹുല്‍ പറഞ്ഞു.