ചന്ദ്രബോസ് വധക്കേസ്; മുന്‍ തൃശ്ശൂര്‍ കമ്മീഷണര്‍ ജേക്കബ് ജോബിന്റെ സസ്‌പെന്‍ഷന്‍ നീട്ടി

single-img
27 October 2015

nisam-11കോഴിക്കോട്:  തൃശ്ശൂര്‍ കമ്മീഷണര്‍ ജേക്കബ് ജോബിന്റെ സസ്‌പെന്‍ഷന്‍ നീട്ടി. ചന്ദ്രബോസ് വധക്കേസിലെ പ്രതി നിഷാമിനെ രഹസ്യമായി സഹായിച്ചെന്ന ആരോപണത്തെ തുടര്‍ന്നാണ് ഇദ്ദേഹം സസ്‌പെന്‍ഷനിലായത്.  ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്. ജേക്കബ് ജോബിനെതിരായ അന്വേഷണം തുടരുന്നുണ്ട്. ചന്ദ്രബോസ് വധക്കേസിലെ സാക്ഷികള്‍ ആവശ്യപ്പെട്ടാല്‍ അവര്‍ക്ക് സംരക്ഷണം നല്‍കുമെന്നും ചെന്നിത്തല അറിയിച്ചു.

ജേക്കബ് ജോബ് മൂന്നുതവണ നിഷാമുമായി കൂടിക്കാഴ്ച നടത്തിയെന്ന് തെളിഞ്ഞതോടെയായിരുന്നു സസ്‌പെന്‍ഷന്‍.  നിഷാമിനെ ഒറ്റയ്ക്ക് കണ്ടതായി തൃശ്ശൂര്‍ മുന്‍ കമ്മീഷണര്‍ ജേക്കബ് ജോബ് സമ്മതിച്ചിരുന്നു. എന്നാല്‍ കമ്മീഷണറെന്ന നിലയില്‍ ചോദ്യം ചെയ്യലിന്റെ ഭാഗമായാണ് നിഷാമിനെ കണ്ടതെന്നായിരുന്നു ജേക്കബ് ജോബിന്റെ വാദം.