അഞ്ചാം മത്സരത്തിൽ വിജയം; ദക്ഷിണാഫ്രിക്ക പരമ്പര സ്വന്തമാക്കി

single-img
25 October 2015

indsa-kmHG--621x414@LiveMintഇന്ത്യക്കെതിരേയുള്ള അഞ്ചു മത്സര ഏകദിന പരമ്പര ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. 439 റണ്‍സിന്റെ വിജയലക്ഷ്യവുമായി ക്രീസിലിറങ്ങിയ ഇന്ത്യ 35.5 ഓവറില്‍ 224 റണ്‍സിന് പുറത്തായി. ഇന്ത്യന്‍ മണ്ണില്‍ ദക്ഷിണാഫ്രിക്കയുടെ ആദ്യ ഏകദിന പരമ്പര ജയമാണിത്. സെഞ്ചുറിയുമായി തിളങ്ങിയ ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ക്വിന്റണ്‍ ഡീകോക്കാണ് കളിയിലെ താരം. പരമ്പരയില്‍ മൂന്ന് സെഞ്ചുറികളടക്കം 358 റണ്‍സ് നേടിയ എ.ബി. ഡിവില്ലിയേഴ്സാണ് പരമ്പരയുടെ താരം.നേരത്തെ ടോസ് നെടി ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്ക ഡീകോക്ക്, ഡൂപ്ലെസി, ഡിവില്ലിയേഴ്സ് എന്നിവരുടെ ട്രിപ്പിള്‍ സെഞ്ചുറികളുടെ മികവിലാണ് 438 റണ്‍സെടുത്തത്. 214 റണ്‍സിന്റെ കൂറ്റന്‍ തോല്‍വി വഴങ്ങിയതോടെ ട്വന്റി-20 പരമ്പരയ്ക്കു പിന്നാലെ അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയും ദക്ഷിണാഫ്രിക്ക സ്വന്തമാക്കി.സ്കോര്‍: ദക്ഷിണാഫ്രിക്ക 50 ഓവറില്‍ 438/4, ഇന്ത്യ 35.5 ഓവറില്‍ 224ന് പുറത്ത്.