രഞ്ജി ട്രോഫി മത്സരത്തിലെ മോശം പെരുമാറ്റം:ഗൗതം ഗംഭീറിന്‌ പിഴ

single-img
24 October 2015

Gautam-Gambhir6രഞ്ജി ട്രോഫി മത്സരത്തിലെ മോശം പെരുമാറ്റത്തിന്‌ ഡല്‍ഹി നായകന്‍ ഗൗതം ഗംഭീറിന്‌ പിഴ. മാച്ച്‌ ഫീയുടെ 50 ശതമാനമാണ്‌  പിഴ ചുമത്തിയത് . മത്സരത്തിനിടെ ഗംഭീറും മനോജ്‌ തിവാരിയും തമ്മില്‍ വാക്കേറ്റമുണ്ടായി. വാക്കേറ്റം മൂത്ത്‌ കൈയാംകളിയുടെ വക്കിലെത്തി. തര്‍ക്കം മൂത്ത്‌ തിവാരിയെ തല്ലാന്‍ മുന്നോട്ടാഞ്ഞ ഗംഭീറിനെ തടഞ്ഞ അംപയര്‍ കെ. ശ്രീനാഥിനെ ഗംഭീര്‍ തള്ളിമാറ്റി.അംപയറെ തളളിമാറ്റിയതിനാണ്‌ പിഴ.