കോഴിക്കോട് വടകര മേഖലയില്‍ ആര്‍എംപി-കോണ്‍ഗ്രസ് കൂട്ടുകെട്ട്

single-img
24 October 2015

downloadകോഴിക്കോട് വടകര മേഖലയില്‍ ആര്‍എംപി-കോണ്‍ഗ്രസ് കൂട്ടുകെട്ട്. ആര്‍എംപി മത്സരിക്കുന്നിടങ്ങളില്‍ കോണ്‍ഗ്രസും, കോണ്‍ഗ്രസ് മത്സരിക്കുന്നിടങ്ങളില്‍ ആര്‍ എംപിയും പിന്മാറിയിരിക്കുകയാണ്.
നിലവിൽ ആര്‍എംപിക്ക് സ്വാധീനമുള്ള ഒഞ്ചിയം, ഏറാമല, ചോറോട്, അഴിയൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ചില വാര്‍ഡുകളിലെ മത്സരത്തില്‍ നിന്ന് കോണ്‍ഗ്രസ് പിന്മാറിയിരിക്കുകയാണ്. അവിടങ്ങളില്‍ സ്വാധീനമില്ലാത്തതു കൊണ്ട് പിന്മാറുന്നുവെന്നാണ് കോണ്‍ഗ്രസിന്റെ വിശദീകരണം.നേരത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ആര്‍എംപിയുമായി ധാരണയുണ്ടാക്കാന്‍ കെ പി സി സി നേതൃത്വം നിര്‍ദ്ദേശം നല്‍കിയതായി കോഴിക്കോട് ഡി സി സി പ്രസിഡന്റ് കെ സി അബു മുന്‍പ് സമ്മതിച്ചിരുന്നു. എന്നാൽ സഖ്യ ആഹ്വാനത്തെ തള്ളുകയാണെന്നാണ് ആര്‍എംപി അന്ന് പ്രതികരിച്ചത്.