കൊച്ചി കലൂരില്‍ വ്യാപാരികള്‍ മെട്രോ നിര്‍മ്മാണം തടസപ്പെടുത്തി
22 October 2015
കൊച്ചി കലൂരില്‍ വ്യാപാരികള്‍ മെട്രോ നിര്‍മ്മാണം തടസപ്പെടുത്തി. മെട്രോയുടെ ഭാഗമായി നടത്തിയ കാന നിര്‍മ്മാണം മൂലം കടകള്‍ക്ക് സമീപം മലിനജലം കെട്ടിക്കടക്കുന്നത് കച്ചവടം ഇല്ലാതാക്കിയെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.അധികൃതര്‍ക്ക് നിരവധി തവണ പരാതി നല്‍കിയിട്ടും നടപടിയുണ്ടാവാതായതോടെ വ്യാപാരികള്‍ കലൂരിലെ മെട്രോയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തടയുകയായിരുന്നു.